Connect with us

Kerala

ഇരിങ്ങാലക്കുടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടികൂടി

Published

|

Last Updated

തൃശൂർ |  ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിലായി. ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. തൃശൂർ ചിറങ്ങരയിലാണ് പരിശോധന നടന്നത്.

ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നെന്ന് പരാതി ലഭിച്ചിരുന്നു.

---- facebook comment plugin here -----

Latest