Connect with us

Educational News

'എജു പീഡിയ ഗ്ലോബൽ കരിയർ എക്സ്പോ' നാളെ മുതൽ കൊണ്ടോട്ടിയിൽ

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപരിപഠന തൊഴിൽ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന പരിപാടി

Published

|

Last Updated

കൊണ്ടോട്ടി | ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ച് ആധികാരികവും, സമഗ്രവുമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി വെഫി(വിസ്ഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഒരുക്കുന്ന ഗ്ലോബൽ കരിയർ എക്സ്പോയായ എജു പീഡിയ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. 24 വെള്ളിയാഴ്ച മൂന്ന് മണിക്ക് ആരംഭിക്കുന്ന എജു പീഡിയ 26 ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് സമാപിക്കും.

ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രൊഫഷണൽ കോളേജുകളിലേയും പ്രവേശന നടപടികൾ, പഠന വിവരങ്ങൾ, വിവിധ കോഴ്സുകളുടെ തൊഴിലവസരങ്ങൾ, ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യത നൽകുന്ന മികച്ച കോഴ്സുകൾ എന്നിവ എജു പീഡിയയിൽ നിന്ന് മനസ്സിലാക്കാം. സിവിൽ സർവ്വീസ് വിജയിക്കാനുള്ള മാർഗങ്ങൾ, കൊമേഴ്സ് രംഗത്തെ പ്രൊഫഷണൽ കോഴ്സുകൾ, മാനേജ്മെന്റ്&അഡ്മിനിസ്ട്രേഷൻ രംഗത്തെ സാധ്യതകൾ, സ്പോർട്സ്, സയൻസ്, ഹ്യൂമാനിറ്റീസ്, ലൈഫ് സയൻസ് തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിലെ ട്രെൻഡ്, ശാസ്ത്ര പഠനം ക്ലൗഡ് കംപ്യൂട്ടിങ്ങ്, സംരംഭകത്വം, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, സൈബർ സെക്യൂരിറ്റി, ഡവലപ്മെന്റെൽ സ്റ്റഡീസ്, ഫോറിൻ സ്റ്റഡീസ്, എന്നീ മേഖലകളെ കുറിച്ചുള്ള സമഗ്ര അറിവുകൾ, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ വഴി കോർപ്പറേറ്റ് മേഖലയിലെ സാധ്യതകൾ, ബി ടെകിന് ശേഷമുള്ള പഠന, തൊഴിൽ രംഗത്തെ കുറിച്ചുള്ള വിവരങ്ങൾ, മാസ് കമ്മ്യൂണിക്കേഷൻ, അമേരിക്ക, ജർമ്മനി, ബാൽക്കൻ രാജ്യങ്ങൾ തുടങ്ങിയവയിലെ പഠനവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ വിവരങ്ങൾ, കരിയർ, ഹയർ സ്റ്റഡീസ് എന്നിവയെ കുറിച്ചുള്ള പ്രത്യേക പഠനങ്ങൾ എന്നിവയെല്ലാം എജു പീഡിയയുടെ ഭാഗമായി നടക്കും.

വിവിധ രാജ്യങ്ങളിലേയും, അന്താരാഷ്ട്ര പ്രശസ്തിയുള്ള യൂണിവേഴ്സിറ്റികളിലെയും പഠിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരുമടങ്ങുന്ന മികച്ച ഫാക്കൽറ്റികളാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. അതോടൊപ്പം ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവരും ക്ലാസുകൾക്ക് നേതൃത്വം നൽകും. വിദ്യാഭ്യാസ വിദഗ്ദരുമായി സംസാരിക്കാനും, സംശയ നിവാരണത്തിനുമുള്ള അവസരവും എജു പീഡിയയിലുണ്ടാകും. ഓൺലൈൻ പ്ളാറ്റ്ഫോമിലും പരിപാടി ലഭ്യമാകും.

സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഹാഷിൻ ജിത്തു, ഇലാൻസ് ലേണിംഗ് പ്രൊവൈഡർ ഡയറക്ടർ കെ പി ഹസീബ് റഹ്മാൻ, സി എ മുഹമ്മദ് റാസി കെ എം, കൊണ്ടോട്ടി ഗവ: കോളേജ് പ്രിൻസിപ്പാൾ ഡോ: അബ്ദുസ്സലാം, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫണ്ടമെന്റൽ റിസർച്ച് ബാംഗ്ലൂരിലെ ഇർഷാദ്, സ്വീഡനിലെ ഓഫ് അഗ്രികൾച്ചറിലെ സയന്റിസ്റ്റ് ഡോ: അബ്ദുൽ കരീം, ജാമിയ മില്ലിയ്യ ഇസ്ലാമിയ്യ പ്രൊഫസർ ഡോ.ഷമീർ, ഐ ഐ ടി കാൺപൂർ പി എച്ച് ഡി ഹോൾഡർ മുജീബ് നൂറാനി, സീനിയർ അനലിസ്റ്റ് ശിഹാബ് അബ്ദുർ റസാഖ്, അംജദ് സദീം, മുഹമ്മദ് മുദ്ദസിർ ന്യൂയോർക്ക്, എൻ എൽ സി ഇന്ത്യ ലിമിറ്റഡ് നെയ് വേലി എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ ഹസീബ് ഒ പി, ജിതിൻ പവിത്രൻ എത്തിക്കൽ ഹാക്കർ നെതർലാന്റ് സ്, സീനിയർ ഡാറ്റ അനലിസ്റ്റ് ഫർസീൻ, മൈക്രോസോഫ്റ്റ് സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയർ അലൻ ടി അഗസ്റ്റിൻ, ഹാർഡ് വെയർ എഞ്ചിനീയർ ഇന്റെൽ സി മുഹമ്മദ് യാസീൻ തുടങ്ങി ഇരുപത്തിഅഞ്ച് വിഷയ വിദഗ്‌ധർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

---- facebook comment plugin here -----