Connect with us

Kerala

ആലുവയിൽ 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

അസം സ്വദേശി പിടിയിൽ

Published

|

Last Updated

കൊച്ചി | ആലുവ കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് വൻ മയക്കുമരുന്ന് വേട്ട.  50 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അസം സ്വദേശി മഗ്ബുൾ ഹുസൈൻ സഹിറുൾ ഇസ്ളാമിനെ അറസ്റ്റ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെൻ്റ്  ആൻ്റ്  ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ്  വിൽപനക്കായി കടത്തിക്കൊണ്ടുവന്ന  മയക്കുമരുന്ന് കണ്ടെത്തിയത്.  158 ഗ്രാം ഹെറോയിനാണ് പിടിച്ചത്.

ഓരോ ചെറിയ കുപ്പിക്ക് 2,000 രൂപ മുതൽ 3,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണിത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മയക്കുമരുന്ന് വ്യാപനത്തിനെതിരെ എക്സൈസ് ഡിപാർട്ട്മെൻ്റ് കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്.

Latest