Connect with us

Ongoing News

ക്രിസ്റ്റ്യാനോ നയിക്കും; യൂറോ കപ്പിന് 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍

ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ജര്‍മനിയിലാണ് യൂറോ കപ്പ് നടക്കുന്നത്. 24 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കുന്നത്.

Published

|

Last Updated

ലിസ്ബണ്‍ | യൂറോ 2024നുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍. റോബര്‍ട്ടോ മാര്‍ട്ടിനെസ് പരിശീലകനായ 26 അംഗ സക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നായകന്‍.

ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലാണ് 2016ല്‍ പോര്‍ച്ചുഗല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ടൂര്‍ണമെന്റിലെ റെക്കോര്‍ഡ് ഗോള്‍ സ്‌കോറര്‍ ആണ് നിലവില്‍ 39കാരനായ ക്രിസ്റ്റ്യാനോ. താരം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന അല്‍ നസ്സര്‍ ക്ലബിന് ഈ സീസണിലെ ലീഗ് കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും സഊദി പ്രോ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ക്രിസ്റ്റ്യാനോയാണ്. 11 അസിസ്റ്റും താരത്തിന്റെ വകയായുണ്ടായിരുന്നു.

ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ജര്‍മനിയിലാണ് യൂറോ കപ്പ് നടക്കുന്നത്. 24 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കുന്നത്. തുര്‍ക്കി, ചെക്യാ, ജോര്‍ജിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഉള്ളത്. ടൂര്‍ണമെന്റിന് മുമ്പ് ജൂണ്‍ നാലിന് ഫിന്‍ലന്‍ഡുമായി ജോസ് അല്‍വലാഡെ സ്‌റ്റേഡിയത്തിലും ജൂണ്‍ എട്ടിന് ക്രൊയേഷ്യയുമായി നാഷണല്‍ സ്‌റ്റേഡിയത്തിലും ജൂണ്‍ 11ന് റിപബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി അവെയ്‌റോ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും ടീം സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്.

പോര്‍ച്ചുഗല്‍ സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: ഡിഗോ കോസ്റ്റ (എഫ് സി പോര്‍ട്ടോ), ജോസ് സാ (വോള്‍വര്‍ഹാംപ്റ്റണ്‍ വാന്‍ഡറേഴ്‌സ് എഫ് സി) ഇ റുയി പട്രീഷ്യോ (എ എസ് റോമാ).

പ്രതിരോധം: അന്റോണിയോ സില്‍വ (എസ് എല്‍ ബെന്‍ഫിക), ഡാനിലോ പെരേര (പി എസ് ജി), ഡിയോഗോ ഡാലോറ്റ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ഗോണ്‍കാലോ ഇനാഷ്യോ (സ്‌പോര്‍ട്ടിങ് സി പി), ജോ കാന്‍സെലോ (എഫ് സി ബാഴ്‌സലോണ), നെല്‍സണ്‍ സെമെഡോ (വോള്‍വര്‍ഹാംപ്റ്റണ്‍ വാന്‍ഡറേഴ്‌സ്), നുനോ മെന്‍ഡെസ് (പി എസ് ജി), പെപെ (എഫ് സി പോര്‍ട്ടോ), റുബെന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി.

മധ്യനിര: ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ജോ നെവെസ് (എസ് എല്‍ ബെന്‍ഫിക), ജോ പല്‍ഹിഞ്ഞ (ഫുള്‍ഹാം എഫ് സി), ഒട്ടാവിയോ മൊണ്‍ടെയ്‌റോ (അല്‍ നസ്സര്‍), റുബെന്‍ നെവെസ് (അല്‍ ഹിലാല്‍), വിറ്റിഞ്ഞ (പി എസ് ജി).

മുന്നേറ്റനിര: ബെര്‍നാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (അല്‍ നസ്സര്‍), ഡിയോഗോ ജോട്ട (ലിവര്‍പൂള്‍ എഫ് സി), ഫ്രാന്‍സിസ്‌കോ കോണ്‍ഷികാവോ (എഫ് സി പോര്‍ട്ടോ), ഗോണ്‍സാലോ റാമോസ് (പി എസ് ജിഃ ജോ ഫെലിക്‌സ് (എഫ് സി ബാഴ്‌സലോണ), പെഡ്രോ നെറ്റോ (വോള്‍വര്‍ഹാംപ്റ്റണ്‍ വോന്‍ഡറേഴ്‌സ്), റാഫേല്‍ ലിയാവോ (എ സി മിലാന്‍).

Latest