Connect with us

Kerala

എ കെ ജി സെന്റര്‍ ആക്രമണം സിപിഎം ആഘോഷമാക്കുന്നു; രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം നിയമസഭയില്‍

സ്‌കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞെന്ന് സംശയിക്കുന്ന ആളെ പിന്തുടരാന്‍ പോലും പോലീസ് തയാറാകാത്തതെന്തുകൊണ്ടാണെന്ന് പി സി വിഷ്ണുനാഥ്

Published

|

Last Updated

തിരുവനന്തപുരം |  എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം നിയമസഭയില്‍. എ കെ ജി സെന്റര്‍ ആക്രമണത്തെ സിപിഎം ആഘോഷമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. ഭരണകക്ഷി നേതാക്കള്‍ പറഞ്ഞുവിടുന്ന നേതാക്കളാണ് പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസ് നിരീക്ഷണത്തില്‍ നിന്നും എ കെ ജി സെന്റര്‍ ആക്രമിച്ചയാള്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ സുരക്ഷിതമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എകെജി സെന്ററില്‍ പോലീസ് കാവലില്‍ എങ്ങനെ അക്രമം നടന്നെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സ്‌കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞെന്ന് സംശയിക്കുന്ന ആളെ പിന്തുടരാന്‍ പോലും പോലീസ് തയാറാകാത്തതെന്തുകൊണ്ടാണെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. വയര്‍ലസ് സന്ദേശങ്ങളിലൂടെ പ്രതിയെ വളരെയെളുപ്പത്തില്‍ ലൊക്കേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും പോലീസ് അത് ചെയ്തില്ല. സിസിടിവി പരിശോധിക്കുന്നതില്‍ പോലും പൊലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ മെല്ലെപ്പോക്കുണ്ടായി. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ ഇത് കെട്ടിവച്ച് തടിയൂരാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നതെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.