International
ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ സ്‌ഫോടനം; 16 പേര്‍ മരിച്ചു
20 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിറ്റഗോംഗ് | തെക്ക് കിഴക്കന്‍ ബംഗ്ലാദേശിലെ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറോളം പേര്‍ക്ക് പൊള്ളലേറ്റതായും ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച രാത്രി സീതഗുന്ദ നഗരത്തിലെ കദാംറസൂല്‍ മേഖലയിലെ ബി എം കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് സ്‌ഫോടനം ഉണ്ടായത്. അതേ സമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
---- facebook comment plugin here -----