Connect with us

Kerala

വാഴൂർ സോമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ജനകീയനായ നിയമസഭാ സാമാജികൻ

Published

|

Last Updated

തിരുവനന്തപുരം | പീരുമേട് എം എൽ എ വാഴൂർ സോമൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിൻ്റെ രീതി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സി പി ഐയുടെ പ്രധാന നേതാവുമായിരുന്നു. തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകുന്നേരമാണ് വാഴൂർ സോമൻ മരിച്ചത്. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

---- facebook comment plugin here -----

Latest