Kerala
ഭൂനികുതി ഘടനയില്‍ മാറ്റം; സ്‌ളാബുകള്‍ പരിഷ്‌കരിക്കും; ന്യായവില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല സമിതി
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പിലാറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ 40.476 നു മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയാകും പരിഷ്‌കരണം.

തിരുവനന്തപുരം | ഭൂനികുതി ഘടനയില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന ബജറ്റ്. ഭൂനികുതിയുടെ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പിലാറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ 40.476 നു മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയാകും പരിഷ്‌കരണം. അടിസ്ഥാന ഭൂനികുതി നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
ന്യായവിലയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. നിലവിലുള്ള ന്യായവിലയില്‍ എല്ലാ വിഭാഗങ്ങളിലും പത്തുശതമാനം ഒറ്റത്തവണ വര്‍ധനവ് നടപ്പാക്കും. ഇതിലൂടെ 200 കോടിയുടെ അധികവരുമാനമാണ് ലക്ഷയമിടുന്നത്.