Connect with us

National

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം

യുവതിയെ ആക്രമിച്ചത് ഏത് മൃഗമാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല

Published

|

Last Updated

ഊട്ടി | ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ 52കാരിയുടെ മൃതദേഹം കണ്ടെത്തി.പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലൈ  ആണ് മരിച്ചത്.മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലൈയെ ഇന്നലെ കാണാതാവുകയായിരുന്നു.

തേയില തോട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളാണ് ഇന്ന്  മൃതദേഹം കണ്ടെത്തിയത്.തോട്ടത്തില്‍നിന്ന് 20 മീറ്ററോളം ദൂരം മൃതദേഹം വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ട്.

ശരീരഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്.യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.വനംവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഏത് മൃഗമാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ.

Latest