Ongoing News
ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു
ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിലൂടെ ഒരുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്
ഹൈദരാബാദ് | ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിലൂടെ പണം നഷ്ടമായതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുര്‍ സ്വദേശി വിക്രം (18) ആണ് മരിച്ചത്. കീടനാശിനി കഴിച്ച അവശനിലയില്‍ കണ്ട യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിലൂടെ ഒരുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ ഹൈദരാബാദിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പ് വഴി പണം നഷ്ടമായ ടാക്‌സി ഡ്രൈവറും ജീവനൊടുക്കിയിരുന്നു.
---- facebook comment plugin here -----



