Connect with us

National

സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ 360 ഡിഗ്രി പ്രഹരം ഏൽപ്പിക്കാൻ പുതിയ പദ്ധതി ഉടൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ സേന നടത്തിയ വിജയകരമായ അന്വേഷണത്തിലൂടെ പാകിസ്താനിലെ ഭീകരവാദ യജമാനന്മാർക്ക് ഇന്ത്യയിലെ ജനങ്ങൾ ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ

Published

|

Last Updated

ന്യൂഡൽഹി | പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ സേന നടത്തിയ വിജയകരമായ അന്വേഷണത്തിലൂടെ പാകിസ്താനിലെ ഭീകരവാദ യജമാനന്മാർക്ക് ഇന്ത്യയിലെ ജനങ്ങൾ ശക്തമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദത്തിനെതിരായ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമായി സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ 360 ഡിഗ്രി പ്രഹരം ഏൽപ്പിക്കാൻ പുതിയ പദ്ധതി ഉടൻ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ.) സംഘടിപ്പിച്ച ആന്റി ടെററിസം കോൺഫറൻസ്-2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഹൽഗാം ആക്രമണത്തിന്റെ അന്വേഷണം പഴുതുകളില്ലാത്ത രീതിയിലാണ് പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ ഡാറ്റാബേസുകൾ ഭീകരവാദ വിരുദ്ധ പോരാട്ടത്തിലെ പ്രധാന ആസ്തിയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ ഐ എയുടെ പുതുക്കിയ ക്രൈം മാനുവലും അമിത് ഷാ ചടങ്ങിൽ പ്രകാശനം ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 22 നാണ് വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നിൽ പാകിസ്താന്റെ പിന്തുണയുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നുവെങ്കിലും ഇസ് ലാമാബാദ് ഇത് നിഷേധിച്ചു. പഹൽഗാം സംഭവത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മിസൈൽ, ഡ്രോൺ, പീരങ്കി ആക്രമണങ്ങളുൾപ്പെടെയുള്ള രൂക്ഷമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

Latest