Kerala
വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍
നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍
ആലപ്പുഴ | പുന്നപ്രയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഇരവിപുരം വടക്കേവിള വില്ലേജില്‍ അയത്തില്‍ പുതുവിള വീട്ടില്‍ നജുമുദ്ദീന്‍ (53)നെ ആണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍
ഒക്ടോബര്‍ 28ന് പുലര്‍ച്ചെ രണ്ടിനായിരുന്നു മോഷണം. വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ നജുമുദ്ദീന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 ഗ്രാമിന്റെ സ്വര്‍ണ മാലയും ഒരു ഗ്രാം സ്വര്‍ണത്തകിടും മോഷ്ടിക്കുകയായിരുന്നു.വടക്കാഞ്ചേരി, അന്തിക്കാട്, കോട്ടയം വെസ്റ്റ്, പഴയന്നൂര്‍, കരുനാഗപ്പള്ളി, ഇരവിപുരം, ശൂരനാട്, വീയപുരം, കുറത്തികാട്, കായംകുളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുണ്ട്.
പുന്നപ്ര ഇന്‍സ്‌പെക്ടര്‍ മഞ്ജുദാസ്, എസ്.ഐ. പി. രതീഷ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാഹീന്‍, അബൂബക്കര്‍ സിദ്ദീഖ്, ബിനുകുമാര്‍, രതീഷ്, ദബിന്‍ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

