Connect with us

Kerala

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍; കെപിസിസി സംസ്‌കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

നാളെ വൈകിട്ട് കോട്ടയത്താണ് പരിപാടി

Published

|

Last Updated

കോട്ടയം| കോണ്‍ഗ്രസ് വേദിയില്‍ നടന്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്‌കാര സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭൂഹങ്ങള്‍ക്കിടെയാണ് പരിപാടി. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകന്‍. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയത്. എന്നിട്ടും സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണം. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച സ്ഥലത്തുനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യതവേണമായിരുന്നു. യാത്രയയപ്പ് നല്‍കാന്‍ പോലും തയ്യാറായില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----