Kerala
ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍
സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന കടന്ന യോഹന്നാനെ പോലീസ് ഇടപ്പെട്ട് നാട്ടിലെത്തിച്ച ശേഷം തിരുവനന്തപുരത്ത് എയര്‍പ്പോട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു
മരിച്ച റോജർ, പ്രതി യോഹന്നാൻ
കൊല്ലം | താന്നിയില്‍ റിസോര്‍ട്ട് ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. റിസോര്‍ട്ട് ജീവനക്കാരനായ പുല്ലിച്ചിറ സ്വദേശി റോജര്‍ ആഗ്‌നസ് മരിച്ചത് ഉടമയുടെ മര്‍ദ്ദനമേറ്റാണെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഉടമ യോഹന്നനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം യോഹന്നാന്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് ഇടപ്പെട്ട് നാട്ടിലെത്തിച്ച ശേഷം തിരുവനന്തപുരത്ത് എയര്‍പ്പോട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ഏറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു സംഭവം. റിസോര്‍ട്ട് മുറ്റത്തെ കരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് റോജര്‍ ആഗ്‌നസിനെ യോഹന്നാന്‍ മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റോജറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27ന് മരണത്തിന് കീഴടങ്ങി.
Content Highlights:
The owner of a resort in Thanni, Kollam, named Yohannan, was arrested for beating his employee Roger Agnes to death. Yohannan fled abroad after the incident but was brought back by police and detained at Thiruvananthapuram airport. Autopsy reports confirmed death from severe assault injuries.




