Kerala
തലസ്ഥാനത്ത് വൻ ലഹരി വേട്ട; 300 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
തലസ്ഥാനത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം| പാപ്പനംകോടില്‍ 300 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. സിറ്റി ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഫ്സലാണ് കഞ്ചാവ് ഉള്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.
തലസ്ഥാനത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതി അഫ്സല് നേരത്തെയും സമാന കേസുകളില്‍ പ്രതിയായിരുന്നു എന്നാണ് വിവരം. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാള്‍ക്ക് കൈമാറാന്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്.
---- facebook comment plugin here -----




