Connect with us

Kerala

കൊല്ലത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

സംഭവത്തിനുശേഷം യുവാക്കള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

Published

|

Last Updated

കൊല്ലം|പുനലൂര്‍ ചാലിയേക്കരയില്‍ കൂട്ടയടി.തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ യുവാക്കളെ മര്‍ദ്ദിച്ചത്‌. കൂട്ടയടിയില്‍ പലര്‍ക്കും പരുക്കേറ്റു.

തെന്മല പ്രദേശത്തെ നാട്ടുകാര്‍ കുളിക്കുന്ന തോട്ടില്‍ പുറത്ത് നിന്നെത്തിയ  യുവാക്കള്‍ സ്ത്രീകളോട് അസഭ്യം പറയുകയായിരുന്നു. ഇതോടെ സ്ത്രീകള്‍ സമീപവാസികളെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി, പിന്നീട് കൈയേറ്റത്തിലേക്ക് വഴിമാറി.

സംഭവത്തിനുശേഷം യുവാക്കള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പുനലൂര്‍ തെന്മല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest