Connect with us

Kerala

കേരളയാത്ര;പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ടയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു

Published

|

Last Updated

പത്തനംതിട്ട \  മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരള യാത്രയ്ക്ക് ജനുവരി 14ന് പത്തനംതിട്ടയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി,പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ നയിക്കുന്ന കേരളയാത്ര ജനുവരി ഒന്നിന് കാസര്‍കോഡ് നിന്നാരംഭിച്ച് 16നാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്,
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്ഫ് ഹാജി അലങ്കാര്‍,എസ് വൈ എസ് ജില്ലാ സെക്രട്ടറി സുധീര്‍ വഴിമുക്ക്,എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍സര്‍ ജൗഹരി, ഷെബിന്‍ ജൗഹരി, മുഹമ്മദ് അസ്ലം അദനി എന്നീവര്‍ സംബന്ധിച്ചു.

Latest