Kerala
സാബിറ ജലീല്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍
രണ്ട് സ്വതന്ത്ര അംഗങ്ങള്‍ യു ഡിഎഫിനെ പിന്തുണച്ചു.
തൊടുപുഴ | തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണായി മുസ്ലിം ലീഗിലെ സാബിറ ജലീല്‍ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സാബിറക്ക് 22 വോട്ടും ബി ജെ പിയിലെ ശ്രീജ രാജേഷിന് 9 വോട്ടും എല്‍്ഡിഎഫിലെ കവിത അജിക്ക് 6 വോട്ടും ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ആര്‍ ഹരി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. രണ്ട് സ്വതന്ത്ര അംഗങ്ങള്‍ യു ഡിഎഫിനെ പിന്തുണച്ചു. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഖാര്‍ഗ് വരണാധികാരിയായിരുന്നു.
മുനിസിപ്പല്‍ പതിനെട്ടാം വാര്‍ഡായ കുമ്മംകല്ലില്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണും സി പി എം ഏരിയാ കമ്മിറ്റിയംഗവുമായ സബീന ബിഞ്ചുവിനെതിരെ അട്ടിമറി ജയം നേടിയാണ് സാബിറ ജലീല്‍ ഇത്തവണ കൗണ്‍സിലില്‍ എത്തിയത്
---- facebook comment plugin here -----






