National
ബി ജെ പി നേതാവ് ബാബുറാവു ചിഞ്ചന്‍സൂര്‍ കോണ്‍ഗ്രസിലേക്ക്?; സാധ്യതകള്‍ സജീവം
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി അധ്യക്ഷന്‍ എം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിജെപി നേതാവായിരുന്നു ബാബുറാവു ചിഞ്ചന്‍സൂര്‍.

ബെംഗളൂരു | 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി ജെ പി നേതാവ് ബാബുറാവു ചിഞ്ചന്‍സൂര്‍ കര്‍ണാടക കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. കര്‍ണാടകയിലെ കോലി-കബാലിഗ സമുദായത്തിന്റെ പ്രമുഖ നേതാവായ ചിഞ്ചന്‍സൂര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം ഇന്നലെ രാജിവച്ചിരുന്നു.
2008 മുതല്‍ 2018 വരെ കല്‍ബുര്‍ഗി ജില്ലയിലെ ഗുര്‍മിത്കല്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മുമ്പ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ മറ്റൊരു ബി ജെ പി എം എല്‍ എയായ പുട്ടണ്ണ നിയമസഭാംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.