Kerala
സംസ്ഥാനത്ത് കൊവിഡ് മുടക്കിയ 16 ട്രെയിനുകള്‍ കൂടി വീണ്ടും പാളത്തിലേക്ക്
പല പാസഞ്ചറുകളുടെയും സമയത്തിലെ മാറ്റം പതിവ് യാത്രക്കാര്‍ക്കു തിരിച്ചടിയാകും

തിരുവനന്തപുരം | കേരളത്തില്‍ 16 അണ്‍ റിസേര്‍വ്ഡ് ട്രെയിന്‍ സര്‍വീസുകള്‍ കൂടി തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. കൊവിഡ് രൂക്ഷമായ കാലത്ത് നിര്‍ത്തലാക്കിയ എറണാകുളം – കോട്ടയം പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ജൂലൈ ഒന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അതേ സമയം പല പാസഞ്ചറുകളുടെയും സമയത്തിലെ മാറ്റം പതിവ് യാത്രക്കാര്‍ക്കു തിരിച്ചടിയാകും.ഇടവേളയ്ക്കുശേഷം പല ട്രെയിനുകളും പുതിയ സമയക്രമത്തിലാണ് പുനരാരംഭിക്കുന്നത്.
ട്രെയിന്‍ നന്പര്‍ (പുറപ്പെടുന്ന സമയം-എത്തിച്ചേരുന്ന സമയം) എന്ന ക്രമത്തില്‍.
60453 എറണാകുളം-കോട്ടയം
(രാവിലെ 7.20 – രാവിലെ 8.55)
06434 കോട്ടയം-എറണാകുളം
(വൈകുന്നേരം 5.20-വൈകുന്നേരം 8.55)
06641 ഷൊര്‍ണൂര്‍-തൃശൂര്‍
( രാത്രി 10.10-രാത്രി 11.10)
16609 തൃശൂര്‍-കണ്ണൂര്‍
(രാവിലെ 6.35-ഉച്ചയ്ക്ക് 12.05)
06441 എറണാകുളം-കൊല്ലം
(രാത്രി 8.10-രാത്രി 11.35)
06770 കൊല്ലം-ആലപ്പുഴ
(രാവിലെ 9.05-രാവിലെ 11.05)
06771 ആലപ്പുഴ-കൊല്ലം
(ഉച്ചയ്ക്ക് 1.50-ഉച്ചകഴിഞ്ഞ് 3.45)
06429 കൊച്ചുവേളി-നാഗര്‍കോവില്‍(ഉച്ചയ്ക്ക് 1.40-വൈകുന്നേരം 4.25)
06430 നാഗര്‍കോവില്‍-കൊച്ചുവേളി(രാവിലെ 7.55-രാവിലെ 10.10)
06768 കൊല്ലം-എറണാകുളം
(രാവിലെ 8.20-ഉച്ചയ്ക്ക് 12.30)
06769 എറണാകുളം-കൊല്ലം(ഉച്ചയ്ക്ക് 12.45-വൈകുന്നേരം 4.50)
06777 എറണാകുളം-കൊല്ലം
(രാവിലെ 6.00-രാവിലെ 10)
06778 കൊല്ലം-എറണാകുളം
(രാവിലെ 11-ഉച്ചയ്ക്ക് 2.50)
06442 കൊല്ലം-എറണാകുളം
(രാത്രി 9.15-പുലര്‍ച്ചെ 12.30)
06772 കൊല്ലം-കന്യാകുമാരി
(രാവിലെ 11.35-ഉച്ചയ്ക്ക് 3.50)
06773 കന്യാകുമാരി-കൊല്ലം (വൈകുന്നേരം 4.05-രാത്രി 9.25)