Connect with us

National

വായു മലിനീകരണം: പാക്കിസ്ഥാനിലെ ഫാക്ടറികള്‍ നിരോധിക്കണോ? യു പി സര്‍ക്കാറിനോട് സുപ്രീം കോടതി

ഡല്‍ഹിയിലെ എന്‍സിആര്‍ ഏരിയയിലെ വായു മലിനീകരണത്തിന് പാകിസ്ഥാനിലെ ഫാക്ടറികളാണ് ഉത്തരവാദികളെന്ന് യുപി സർക്കാർ

Published

|

Last Updated

ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഫാക്ടറികളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് അറ്റോര്‍ണി ജനറലിനോട് ‘നിങ്ങള്‍ക്ക് പാകിസ്ഥാനിലെ ഫാക്ടറികള്‍ നിരോധിക്കണോ?’ എന്ന് സുപ്രീം കോടതി.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ നാലാഴ്ചയായി ഇതുസംബന്ധിച്ച കേസ് നടന്നുവരുന്നു. ഇന്നലെ നടന്ന വാദത്തിനിടെ, എന്‍സിആര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വായു പിണ്ഡം കുറയ്ക്കാന്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനോട് കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് ഹാജരായത്. ഡല്‍ഹിയിലെ എന്‍സിആര്‍ ഏരിയയിലെ വായു മലിനീകരണത്തിന് പാകിസ്ഥാനിലെ ഫാക്ടറികളാണ് ഉത്തരവാദികളെന്നും യുപിയിലെയോ ഡല്‍ഹിയിലേയൊ ഫാക്ടറികളുമായി വായു മലിനീകരണത്തിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വാദിച്ചു.

അപ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇടപെട്ടത്. ‘നിങ്ങള്‍ പറയുന്നത് നോക്കിയാല്‍, പാക്കിസ്ഥാനിലെ ഫാക്ടറികള്‍ നിരോധിക്കണോ? നിങ്ങളുടെ പരാതികള്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് അതോറിറ്റിയെ അറിയിക്കുക, അവര്‍ പ്രശ്‌നം പരിഹരിക്കും, ‘എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.