punjab ministry
പഞ്ചാബിലെ എ എ പി മന്ത്രിസഭാ വികസനം ഇന്ന്
രാവിലെ 11നാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ

ചണ്ഡിഗഡ് | ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള പഞ്ചാബിലെ ആം ആദ് മി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന്. പഞ്ചാബ് രാജ്ഭവനില്‍ ശനിയാഴ്ച രാവിലെ 11നാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ഹര്‍പാല്‍ സിംഗ് ചീമ, അമന്‍ അറോറ, കുല്‍താര്‍ സാന്‍ധ്വാന്‍, സര്‍വജിത് കൗര്‍ മാനുകെ, ഗുര്‍മീത് സിംഗ് മീത് ഹായേര്‍, ബല്‍ജീന്ദര്‍ കൗര്‍, കന്‍വര്‍ വിജയ് പ്രതാപ് സിംഗ്, ജീവന്‍ജോത് കൗര്‍, ഡോ. ചരണ്‍ജിത് സിംഗ് സിംഗ് തുടങ്ങിയവര്‍ മന്ത്രിമാരാകുമെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരുണ്ടാകും
---- facebook comment plugin here -----