Vazhivilakk

അനുവദിക്കൂ അവരെ, പ്യൂപ്പയുടച്ച് പുറത്തുവരാന്‍

കേട്ടാല്‍ തോന്നുക ശ്ലീലക്കമ്മിയുള്ള ഒരു കഥയാണെന്നാണ്. അതുകൊണ്ട് തന്നെ എഴുതണോ വേണ്ടേ എന്ന ചിന്തയിലുഴറി അരമണിക്കൂറിലധികമായി പേനയും പിടിച്ച് ഞാനീ ഇരിപ്പിരിക്കുന്നു. എന്തായാലും ആവട്ടെ, കാര്യപ്പെട്ട ഒരു കാരണോര്‍ പറഞ്ഞുതന്ന കഥയല്ലേ, നല്ല...

പറിച്ചെറിയണം, വിള നശിപ്പിക്കും കളകള്‍

മര്‍കസിന്റെ ഏതു വര്‍ഷത്തെ സമ്മേളനത്തിലെ ഏതു സെഷനാണെന്ന് എത്രയോര്‍ത്തിട്ടും തെളിയുന്നില്ല. പക്ഷേ ഒരു കാര്യം പാറപോലുറപ്പ്, സംസാരിക്കുന്നത് വഫ സാറാണ്. വിദ്യാഭ്യാസ സെമിനാറാവാനാണ് സാധ്യത. ഇളകിമറിഞ്ഞുള്ള പ്രസംഗത്തിനിടെ കിടുക്കാച്ചി ആശയമാണ് അങ്ങോര്‍ പറയുന്നതെന്നതിനാല്‍...

ആരംഭശൂരത്വത്തിന്റെയും വായില്‍ മണലിടുന്നതിന്റെയും മധ്യേ…

എന്നിട്ട് അവസാനമുണ്ട്, അവനെന്നെ ഫോണില്‍ വിളിക്കുന്നു! ഇപ്പോള്‍ സംഗതി ഞാന്‍ പറഞ്ഞതുപോലെ ആയത്രെ, വരട്ടെ. 'വേണമെടാ, നിനക്കങ്ങനെയല്ല, അതിലപ്പുറവും വേണം, ഞാന്‍ നിനക്കുവേണ്ടി അന്ന് നല്ലതു പറഞ്ഞു തന്നപ്പോള്‍ നീയെന്ത് വിചാരിച്ചു?' എന്നിങ്ങനെ...

‘അത് പേറ്… ഇത് കീറ്… !!’

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ഭാര്യയോട് ഒന്നും രണ്ടും പറഞ്ഞ് തെറ്റി! ഞാന്‍ അസ്വര്‍ നിസ്‌കാരം കഴിഞ്ഞ് വന്നപ്പോള്‍ എന്തോ അത്യാവശ്യത്തിന് അവള്‍ അയല്‍പ്പക്കത്ത് പോയതായി വിവരം കിട്ടി. ഞങ്ങളുടെ ഈ ഭാഗത്ത,് സ്ത്രീകള്‍...

തലച്ചോറ്റിലേക്ക് ചൂടെണ്ണയൊഴിക്കും പ്രളയപ്പെയ്ത്ത്

മഴപ്രളയം മാറിയ മുറക്ക് വെയില്‍ പ്രളയത്തില്‍ മുങ്ങിക്കുളിക്കുകയാണ്. അതിലെ അദൃപ്പത്തെ പറ്റി ആലോചിച്ച്, ഒന്നും പറയാന്‍ കഴിയാത്ത ഒരവസ്ഥയില്‍ കുത്തിയിരിക്കുമ്പോള്‍ ഒരുത്തനുണ്ട് കയറിവരുന്നു! അവന്‍ പറഞ്ഞതില്‍ ഒരാശയം ഇല്ലേ എന്ന് ചോദിച്ചാല്‍, ഇല്ലായ്കയില്ല....

പൊട്ടിക്കേണ്ടതല്ലേ, ആ ഷട്ടറുകള്‍

ഇനിയും ഇതാവര്‍ത്തിച്ചാല്‍, എനിക്കെന്നെത്തന്നെ പിടിച്ചാല്‍ കിട്ടാണ്ടാവും. എന്താ ആവ്വ്വാ എന്ന് പേടിയാവുന്നു. മൂന്നോ നാലോ അല്ല, എട്ടോ പത്തോ അല്ല. ഇതെത്രവരേയെന്ന് കരുതിയാ സമാധാനിക്കുക, ഇതിനൊരന്ത്യം വേണ്ടേ? ആദ്യം വന്നത് വളക്കേസാണ്. കല്യാണം കഴിഞ്ഞിട്ട്...

മതില്‍ പണിയുകയല്ല, പാലം കെട്ടുകയാണ്

ഇക്കഴിഞ്ഞയാഴ്ചയെഴുതിയ 'ആര്‍ദ്ര' മായ ലേഖനം വായിച്ച ഒന്നുരണ്ടു പേര്‍ എന്നെ കാര്യമായി ശകാരിച്ചു. കാര്യത്തിന്റെ കാതല്‍ അവതരിപ്പിക്കാതെ കാടും പടലും പറഞ്ഞ് പേജ് നിറച്ചു കളഞ്ഞു എന്നതാണ് ആരോപണത്തിന്റെ കാതല്‍. 'ആളുകള്‍ പറയുന്നത്...

രൗദ്രമല്ല, ആര്‍ദ്രമാണ് അകത്തളങ്ങള്‍

ഒരാളെ ഞാന്‍ അടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്! ഒട്ടും ഒദിയാര്‍ക്കം ഇല്ലാത്ത ഒരുത്തനാണ് ആ ഒരാള്‍. അടി എന്ന് പറഞ്ഞാല്‍, പൊടുന്നനെയുള്ള ചുമ്മാ ചാമ്പലല്ല. മറിച്ച്, പച്ചപ്പെയിന്റടിച്ച ഒരു ജീപ്പ് നിറച്ച് ആളുകളുമായിച്ചെന്ന് തച്ച് ചാറാക്കുക...

സ്വര്‍ഗത്തിന്റെ താക്കോല്‍ കൊണ്ട് നരകം തുറക്കല്ലേ

കമ്മിറ്റി കൂടുന്ന സമയത്ത് ഹുസൈന്‍ കുട്ടിക്ക ഇല്ലെന്നറിഞ്ഞാല്‍ മെമ്പര്‍മാര്‍ക്കെല്ലാം പെരുത്ത് സന്തോഷമാണ്. അപൂര്‍വമായേ മൂപ്പരുടെ അസാന്നിധ്യം കൊണ്ട് ഞങ്ങളുടെ മീറ്റിംഗുകള്‍ അനുഗ്രഹീതമാകാറുള്ളൂ. എന്താ പ്രശ്‌നമെന്ന് വെച്ചാല്‍ പരപരേയുള്ള വര്‍ത്തമാനം തന്നെ. എന്തെങ്കിലും ഒരജണ്ട...

നുണയല്ലേ ഈ തേന്‍വരിക്ക

കേള്‍ക്കുമ്പോള്‍ തോന്നും ഇതെന്താ വെറുമൊരു കുട്ടിക്കഥയല്ലേ എന്ന്, അങ്ങനെയാണ് തോന്നേണ്ടതും. പക്ഷെ കേട്ടുകഴിയുമ്പോഴാണ് ഒരു കുഞ്ഞിക്കഥ ഉള്‍കൊള്ളുന്ന ദര്‍ശനത്തിന്റെ ആഴം നിങ്ങള്‍ക്കു പിടികിട്ടുക. കഥ, ഈച്ചയുടെതും പല്ലിയുടെതുമാണ്. ഉറ്റ തോഴന്മാരാണിരുവരും. കാര്യങ്ങളില്‍ പരസ്പരം...

TRENDING STORIES