മാപ്പിളകലകളെ നെഞ്ചേറ്റി കൊട്ടുക്കര പിപിഎംഎച്ച്എസ്എസ്

തിരുവനന്തപുരം: മാപ്പിളകലകളെ നെഞ്ചേറ്റി അനന്തപുരിയിലെത്തിയ കൊട്ടുക്കര പി പി എം എച്ച് എസ്എസിന് വട്ടപ്പാട്ടിലും സുവര്‍ണ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ അരീജ് പാമ്പോടന്‍ നയിച്ച കൂട്ടായ്മയാണ് കൊട്ടുക്കരക്കായി ഒന്നാം സ്ഥാനം നേടിക്കൊടുത്തത്....

കലോത്സവ നഗരിയില്‍ സഹായഹസ്തവുമായി ഫെസ്റ്റ് ഫോഴ്‌സ്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയില്‍ എത്തിയവര്‍ക്ക് സഹായ ഹസ്തവുമായി 'ഫെസ്റ്റ് ഫോഴ്‌സ് സജീവം. കുട്ടിപ്പോലീസിനെയാണ് ഫെസ്റ്റ് ഫോഴ്‌സ് എന്ന് നാമകരണം ചെയ്ത് വിവിധ വേദികളില്‍ കര്‍മസജ്ജരാക്കിയിരിക്കുന്നത്....

മാന്‍ഹോള്‍ ദുരന്തം വേദിയിലെത്തിച്ച് അറബിക് പദ്യത്തില്‍ അജ്‌സല്‍

തിരുവനന്തപുരം: രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ മാന്‍ഹോളിലേക്കിറങ്ങി സ്വന്തം ജീവന്‍ ത്യജിച്ച നൗഷാദിന്റെ ജ്വലിക്കുന്ന സ്മരണകള്‍ അറബിക് ഭാഷയില്‍ വരികളായി രൂപപ്പെട്ടപ്പോള്‍ കലോത്സവ വേദി ഇരുകൈയും നീട്ടി സ്വീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍...

നാടകത്തിലെ പൊള്ളുന്ന ജീവിതം പറഞ്ഞ് ‘സുമേഷ്’

തിരുവനന്തപുരം: അനുഭവങ്ങളുടെ തീച്ചൂളയില്‍ പാകപ്പെടുന്ന ജീവിത സന്ദര്‍ഭങ്ങള്‍ പല നാടകങ്ങളിലും നാം ഒട്ടേറെ കണ്ടിട്ടുണ്ട്. എന്നാല്‍ നാടകം തന്നെ ഒരു ജീവിതവും അനുഭവവുമാകുന്ന പ്രമേയവുമായാണ് 'സുമേഷ്' സംസ്ഥാന കലോത്സവത്തിലെ നാടകവേദിയെ പിടിച്ചുലച്ചത്. ഒരു...

ഈ താരങ്ങള്‍ മര്‍കസിന്റെ സംഭാവനകള്‍

തിരുവനന്തപുരം: ഇവര്‍ക്ക് സ്‌കൂള്‍ കലോത്സവത്തിന്റെ നിറങ്ങള്‍ പരിചയമില്ല. സദാസമയം മുഴങ്ങിക്കേള്‍ക്കുന്നത് കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആരവങ്ങള്‍ മാ്രതം. വര്‍ഷങ്ങള്‍ക്ക് മുമ്പെ കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ പഠനത്തിനായി എത്തിയ ഇവര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേടിയത്...

ഇവരുടെ ലക്ഷ്യം പ്രിയ സുഹൃത്തിനായി ഒരു വിജയം

തിരുവനന്തപുരം: അകാലത്തില്‍ പിരിഞ്ഞ് പോയ തങ്ങളുടെ പ്രിയ സുഹൃത്തിനെ മനസില്‍ കണ്ട് വിജയം നേടി സമര്‍പ്പിക്കാനായി ഇന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം അറബന മുട്ടിന് തയ്യാറെടുക്കുകയാണ് കൊണ്ടോട്ടി ഇ എം ഇ എ എച്ച്...

ഭാവാഭിനയത്തില്‍ കാലത്തിന്റെ വിഹ്വലതകള്‍

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ പ്രതിഫലിച്ചത് പുതിയ കാലത്തിന്റെ വിഹ്വലതകളും ഭീതിജനകമായ ചുറ്റുപാടും. മനുഷ്യത്വവും ആര്‍ദ്രതയും അനുകമ്പയും തമസ്‌കരിക്കപ്പെട്ട വര്‍ത്തമാന കാലത്തെ ഭാവാഭിനയത്തിലൂടെ കൃത്യമായി അടയാളപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചതായി...

ഓട്ടം തുള്ളല്‍ വേദിയിലെ ഏക പറയന്‍തുള്ളലിന് അവകാശിയായി പ്രഭാകരന്‍ മാഷ്

തിരുവനന്തപുരം: ഇത്തവണത്തെ ഓട്ടംതുള്ളല്‍ മത്സരത്തില്‍ ഒരേ ഒരു പറയന്‍തുള്ളല്‍ മാത്രമാണുണ്ടായിരുന്നത്. അന്യം നിന്നുപോകുന്ന കലാരൂപം കാണികള്‍ക്കും കുട്ടികള്‍ക്കും കാണാനും മനസിലാക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കലാമണ്ഡലം പ്രഭാകരന്‍ മാഷാണ് പറയന്‍ തുള്ളലിന്റെ മുഖ്യശില്പിയായി...

വാപ്പക്കായി വായിച്ചു; സുവര്‍ണനേട്ടം ആവര്‍ത്തിച്ച് അല്‍ത്താഫ്‌

തിരുവനന്തപുരം: തന്റെ പ്രകടനം കാണാന്‍ വാപ്പക്ക് നേരിട്ടു വരാനാകില്ലല്ലോ എന്ന സങ്കടം ഉള്ളിലൊതുക്കിയാണ് അല്‍ത്താഫ് റഹ്മാന്‍ വയലിനുമായി വേദിയിലേക്ക് കയറിയത്. ബീഥോവന്റെ സിംഫണിയായ വിവാല്‍ഡിയില്‍ വിരല്‍ തൊടുമ്പോള്‍ അല്‍ത്താഫിന്റെ ഉള്ളില്‍ വാപ്പ അബ്ദുല്‍...

കയ്യൊടിഞ്ഞിട്ടും മനം പതറാതെ സിവിക് ചാക്കോ ദഫ് മുട്ടി

തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവെ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ട് സിവിക് വി ചാക്കോയുടെ കൈയിന്റെ എല്ലും താടയെല്ലും പൊട്ടി. പ്ലാസ്റ്ററിട്ടിരുന്ന കൈ ദഫ്മുട്ട് മത്സരത്തിനായി അഴിപ്പിച്ച് പോരാട്ടത്തിന് ഒരുങ്ങി. വേദിയില്‍ വിധികര്‍ത്താക്കളുടെയും കാഴ്ചക്കാരുടെയും സഹ...

Latest news