Connect with us

Pathanamthitta

മേയാന്‍വിട്ട പോത്തിനെ കശാപ്പ് ചെയ്തു കടത്തിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മേയാന്‍ വിട്ട പോത്തുകളില്‍ 200 കിലോ തൂക്കം വരുന്നത് ഉദ്ദേശം അറുപതിനായിരം രൂപ മതിപ്പു വിലയുള്ളതുമായ പോത്തിനെയാണ് മോഷണം ചെയ്തുകൊണ്ട് പോയത്.

Published

|

Last Updated

ചിറ്റാര്‍ \  റബര്‍ തോട്ടത്തില്‍ മേയാന്‍വിട്ട പോത്തിനെ കശാപ്പ് ചെയ്തു പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചിറ്റാര്‍ പാമ്പിനി കൃഷ്ണ മംഗലത്തു വീട്ടില്‍ ജിതിന്‍കുമാര്‍ (27), ങ്ങമൂഴി ഇടുപ്പുകല്ലില്‍ പുത്തന്‍വീട്ടില്‍ പ്രമോദ്(27) എന്നിവരാണ് അറസ്റ്റിലായത്.

റാന്നി-പെരുനാട് ബിമ്മരം ഈട്ടിമൂട്ടില്‍ വീട്ടില്‍ ത്രിദീപിന്റെ പോത്തിനെയാണ് മോഷണം ചെയ്ത് കശാപ്പ് ചെയ്തു പിക്കപ്പ് വാനില്‍ കടത്തി കൊണ്ട് പോയത്. കര്‍ഷകനായ ത്രിദീപിന് 7 പശുക്കളും രണ്ടു പോത്തുകളും ആണുള്ളത്. മേയാന്‍ വിട്ട പോത്തുകളില്‍ 200 കിലോ തൂക്കം വരുന്നത് ഉദ്ദേശം അറുപതിനായിരം രൂപ മതിപ്പു വിലയുള്ളതുമായ പോത്തിനെയാണ് മോഷണം ചെയ്തുകൊണ്ട് പോയത്. പോത്തിനെ കാണാതായതിനെ തുടര്‍ന്ന് ത്രീദീപ് നടത്തിയ തിരച്ചിലില്‍ വനഭാഗത്ത് റോഡിനോട് ചേര്‍ന്ന കാട്ടുപ്രദേശത്ത് പോത്തിന്റെ ശരീരാവശിഷ്ടങ്ങളും കുടലും കാണപ്പെട്ടതിനെ തുടര്‍ന്ന് പെരുനാട് പോലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.കേസില്‍ പ്രധാന പ്രതി ഒളിവിലാണ്. പെരുനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു, സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ എ ആര്‍, സി പി ഒ ബിനു അന്വേഷണത്തിന് നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest