Kerala
കോഴിക്കോട് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു
മുറ്റത്ത് അലക്കിയിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് ഇടി മിന്നലേറ്റത്.

നരിക്കുനി | പുല്ലാളൂര്‍ പരപ്പാറ ചെരചോറ മീത്തല്‍ താമസിക്കുന്ന റിയാസിന്റെ ഭാര്യ സുനീറ (43) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. മുറ്റത്ത് അലക്കിയിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് ഇടി മിന്നലേറ്റത്.
പിതാവ് : പരേതനായ കുഞ്ഞഹമ്മദ്, മാതാവ് : നസീമ, മക്കള്‍ : നസ്മിയ, ജാസ്മിയ
മരുമകന്‍ : അസീസ് (ബേപ്പൂര്‍ )
മയ്യിത്ത് നിസ്‌കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ പുല്ലാളൂര്‍ പറപ്പാറ പള്ളിയില്‍ നടക്കും
---- facebook comment plugin here -----