Connect with us

Kerala

കോവളത്ത് എം വിന്‍സന്റിനെ സ്ഥാനാര്‍ഥിയാക്കരുത്; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് അതിജീവിത

എല്‍ദോസ് കുന്നപ്പിള്ളില്‍ , രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച പോലെ വിന്‍സന്റിനും സീറ്റ് നല്‍കരുതെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നും അതിജീവിത കത്തില്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം |  കോവളത്ത് എം വിന്‍സെന്റിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ രാഹുല്‍ഗാന്ധിക്ക് കത്തയച്ച് പീഡനക്കേസിലെ അതിജീവിത. കേസില്‍ കോടതി വിധി വരും വരെ വിന്‍സെന്റിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ് കത്തിലെ ആവശ്യ. എല്‍ദോസ് കുന്നപ്പിള്ളില്‍ , രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച പോലെ വിന്‍സന്റിനും സീറ്റ് നല്‍കരുതെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നും അതിജീവിത കത്തില്‍ പറയുന്നു.

എം വിന്‍സെന്റിനെതിരെ നല്‍കിയ പരാതി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. നെയ്യാറ്റിന്‍കര സബ്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ആരോപണമാണുള്ളത്.. ജൂണ്‍ 9ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിന്‍സെന്റിനെതിരെ പരാതിക്കാരി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സന്റിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു

---- facebook comment plugin here -----

Latest