Connect with us

Kerala

ടി കെ ഗോവിന്ദനെതിരെ മലപ്പട്ടത്ത് സിപിഎമ്മിന്റെ ബഹുജന മാര്‍ച്ചും രാഷ്ട്രീയ വിശദീകരണ യോഗവും

ജില്ലയിലെ പ്രമുഖ നേതാക്കളായ എം വി ജയരാജന്‍, പി ജയരാജന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Published

|

Last Updated

കണ്ണൂര്‍  | തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനെതിരെ ബഹുജന മാര്‍ച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബഹുജന മാര്‍ച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത്.

ടി കെ ഗോവിന്ദന്റെ തട്ടകമായ മലപ്പട്ടത്താണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ എം വി ജയരാജന്‍, പി ജയരാജന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ടി.കെ. ഗോവിന്ദനൊപ്പം ഇപ്പോള്‍ അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കള്‍ പോലും കൂടെയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു.നേതാക്കളെ സേവിച്ച് സ്ഥാനാര്‍ഥിയാകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കഴിയുമെന്ന് ടി കെ ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും എം വി ജയരാജന്‍ ചോദിച്ചു.

 

---- facebook comment plugin here -----

Latest