Connect with us

Kerala

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്സ്

കോണ്‍ഗ്രസ്സിനുള്ളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ എം പിമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. 55 മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ്സിനുള്ളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ എം പിമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂരിലെ നിലവിലെ എം എല്‍ എ. എല്‍ദോസ് കുന്നപ്പിള്ളിലിനും സീറ്റ് നല്‍കിയിട്ടില്ല. മത്സരിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

പ്രഖ്യാപിച്ച സാരഥികളുടെ പട്ടിക:
1. ഇരിക്കൂര്‍- അഡ്വ. സജീവ് ജോസഫ്
2. ധര്‍മടം- അബ്ദുല്‍ റഷീദ്
3. തലശ്ശേരി- കെ പി സാജു
4. പേരാവൂര്‍- അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി- ഉഷ വിജയന്‍
6. സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍.
7. കല്‍പ്പറ്റ- അഡ്വ. ടി സിദ്ധീഖ്
8. നാദാപുരം- കെ എം അഭിജിത്ത്
9. കൊയിലാണ്ടി- അഡ്വ. കെ പ്രവീണ്‍ കുമാര്‍
10. ബാലുശ്ശേരി- വി ടി സൂരജ്
11. എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍
12. കോഴിക്കോട് നോര്‍ത്ത്- അഡ്വ. കെ ജയന്ത്
13. നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്
14. വണ്ടൂര്‍- എ പി അനില്‍ കുമാര്‍
15. തവനൂര്‍- വി എസ് ജോയ്
16. പൊന്നാനി- നൗഷാദ് അലി
17. തൃത്താല- വി ടി ബല്‍റാം
18. കോങ്ങാട്- കെ എ തുളസി
19. മലമ്പുഴ- എ സുരേഷ്
20. പാലക്കാട്- രമേഷ് പിഷാരടി
21. തരൂര്‍- കെ സി സുബ്രഹ്മണ്യന്‍
22. ചിറ്റൂര്‍- അഡ്വ. സുമേഷ് അചുതന്‍
23. നെന്മാറ- ടി തങ്കപ്പന്‍
24. ആലത്തൂര്‍- കെ എന്‍ ഫെബിന്‍
25. മണലൂര്‍- ടി എന്‍ പ്രതാപന്‍
26. ഒല്ലൂര്‍- അഡ്വ. ഷാജി കെ കോടങ്കണ്ടത്ത്
27. തൃശൂര്‍- രാജന്‍ ജെ പല്ലന്‍
28. നാട്ടിക- അഡ്വ. സുനില്‍ ലാലൂര്‍
29. കൈപ്പമംഗലം- ടി എം നാസര്‍
30. പുതുക്കാട്- കെ എം ബാബുരാജ്
31. ചാലക്കുടി- സനീഷ് കുമാര്‍ ജോസഫ്
32. കൊടുങ്ങല്ലൂര്‍- ഒ ജെ ജനീഷ്
33. അങ്കമാലി- റോജി എം ജോണ്‍
34. ആലുവ- അന്‍വര്‍ സാദത്ത്
35. പരവൂര്‍- വി ഡി സതീശന്‍
36. എറണാകുളം- ടി ജെ വിനോദ്
37. തൃക്കാക്കര- ഉമ തോമസ്
38. കുന്നത്തുനാട്- വി പി സജീന്ദ്രന്‍
39. മൂവാറ്റുപുഴ- ഡോ. മാത്യു കുഴല്‍നാടന്‍
40. വൈക്കം- കെ ബിനിമോന്‍
41. കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
42. പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍
43. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
44. ചേര്‍ത്തല- കെ പി രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട്- രമേഷ് ചെന്നിത്തല
46. മാവേലിക്കര- അഡ്വ. മുതര രാജ്
47. കരുനാഗപ്പള്ളി- സി ആര്‍ മഹേഷ്
48. കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി
49. പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
50. കുണ്ടറ- പി സി വിശ്വനാഥ്
51. കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂര്‍- സൂരജ് രവി
53. ചിറയിന്‍കീഴ്- രമ്യ ഹരിദാസ്
54. വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍
55. കോവളം- എം വിന്‍സന്റ്‌

---- facebook comment plugin here -----

Latest