Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പിടിയില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി

Published

|

Last Updated

തിരുവനന്തപുരം |  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പിടിയില്‍. അഞ്ച് തെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ വിജയ് വിമലിനെയാണ് പോലീസ് വീട്ടില്‍ കയറി പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. കേരളാ സര്‍വകലാശാലാ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വിജയ് വിമല്‍.

 

അതേ സമയം അറസ്റ്റിലായ വിജയ് വിമല്‍ സംഘര്‍ത്തില്‍ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്‌ഐ വ്യക്തമാക്കി. അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.

 

Latest