Connect with us

Kerala

പോലീസുകാരന്‍ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്നും 2.60ലക്ഷത്തിന്റെ സ്വര്‍ണം തട്ടിയെടുത്തു; പ്രതി ഗോവയില്‍ പിടിയില്‍

രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടന്‍ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു.

Published

|

Last Updated

കാസര്‍കോട്  | ബേക്കലിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി ഗോവയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി മനു ആണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്.ബേക്കലിലെ ജ്വല്ലറിയില്‍ എത്തി പോലീസുകാരന്‍ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാന്‍ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.

അഖില്‍ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയില്‍ എത്തിയത്. ഒടുവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്.

മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖില്‍ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരന്‍ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി.പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടന്‍ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പണം വന്നില്ല. തുടര്‍ന്ന് ബേക്കല്‍ സ്റ്റേഷനിലേക്ക് ജീവനക്കാര്‍ വിളിച്ചു.

അപ്പോള്‍ അഖില്‍ ലീവില്‍ ആണെന്ന് ഡ്യൂട്ടിയില്‍ ഉള്ള പോലീസുകാരന്‍ പറഞ്ഞു. ഉടന്‍ അഖിലിനെ വിളിച്ചെങ്കിലും സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .

സ്വര്‍ണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉള്‍പ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാള്‍ പോലീസുകാരന്‍ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു

 

Latest