Connect with us

Kerala

ആലപ്പുഴയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ 13കാരി മരിച്ചു

ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്

Published

|

Last Updated

ആലപ്പുഴ |  അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന്‍ ആണ് മരിച്ചത്. മെയ് 8 നാണ് പാമ്പുകടിയേറ്റത്. തുടര്‍ന്ന് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാന്‍സ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

 

Latest