Connect with us

Kerala

പാചകവാതക ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചുള്ള സമരം പ്രഖ്യാപിച്ച് ഹോട്ടല്‍ സംഘടന

സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാവുകയും ഹോട്ടലുകളുടം പ്രവര്‍ത്തനം അവതാളത്തിലായ സാഹചര്യത്തില്‍ സമരം പ്രഖ്യാപിച്ച് ഹോട്ടല്‍ സംഘടന. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കി

പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

 

---- facebook comment plugin here -----

Latest