Kerala
ഗവേഷണ പ്രബന്ധമവതരിപ്പിച്ച് 10 ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ 13കാരന്‍ ഹേബല്‍ അന്‍വറിനെ ആദരിച്ച് മഅ്ദിന്‍ അക്കാദമി
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവാര്‍ഡ് സമ്മാനിച്ചു.

മലപ്പുറം | 13-ാം വയസ്സില്‍ ഗ്രാവിറ്റേഷന്‍ ഫിസിക്സില്‍ ഗവേഷണ പ്രബന്ധമവതരിപ്പിച്ച് അമേരിക്കയിലെ ജോര്‍ജ്മേഴസണ്‍ യൂനിവേഴ്സിറ്റിയുടെ 10 ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ താമരശ്ശേരി വാവാട് സ്വദേശി ഹേബല്‍ അന്‍വറിനെ ആദരിച്ച് മഅ്ദിന്‍ അക്കാദമി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവാര്‍ഡ് സമ്മാനിച്ചു.
രണ്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ ഹേബല്‍ സ്വയം രൂപകല്‍പന ചെയ്ത കംപ്യൂട്ടറിന്റെ സഹായത്തോടെ ഇന്റെര്‍നെറ്റില്‍ നിന്നാണ് പഠനം നടത്തിയത്. ഹേബല്‍ അന്‍വറിന്റെ അത്ഭുത നേട്ടം സര്‍വ്വര്‍ക്കും മാതൃകയാണെന്നും കഠിനാധ്വാനം കൊണ്ട് നേടിയെടുക്കാന്‍ പറ്റാത്ത ഒന്നുമില്ലെന്നും ലോകോത്തര ബഹുമതിയായ നോബേല്‍ നേടുന്നതിനുള്ള തുടക്കമാവട്ടെയെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ ആശംസിച്ചു. മാതപിതാക്കളായ അന്‍വര്‍-സഹീദ എന്നിവരോടൊപ്പമാണ് ഹേബല്‍ മഅദിന്‍ അക്കാദമിയിലെത്തിയത്.