Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നല്‍കാന്‍ തയ്യാര്‍; എസ് ഐ ടിയെ അറിയിച്ച് രണ്ടാമത്തെ പരാതിക്കാരി

മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നോട്ടീസ് അയച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക പീഡന കേസില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് രണ്ടാമത്തെ പരാതിക്കാരി. ഇക്കാര്യം വ്യക്തമാക്കി ഇവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) ഇ മെയില്‍ സന്ദേശമയച്ചു. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നോട്ടീസ് അയച്ചിരുന്നു.

ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് ഉടന്‍ തന്നെ യുവതിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

പുതിയ കേസില്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

 

---- facebook comment plugin here -----

Latest