Kerala
കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷാ വീഴ്ച; ഒന്നാം സെമസ്റ്റര്‍ എന്‍ഹാന്‍സിങ് ഇംഗ്ലീഷ് പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിന് പുറത്തുനിന്ന്
65 ശതമാനം ചോദ്യങ്ങളും സിലബസില്‍ ഇല്ലാത്തതായിരുന്നു. 35 മാര്‍ക്കില്‍ 22 മാര്‍ക്കിന്റെയും ചോദ്യങ്ങള്‍ പുറത്തു നിന്നാണ് വന്നത്.
കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എന്‍ഹാന്‍സിങ് ഇംഗ്ലീഷ് പരീക്ഷക്ക് ഭൂരിഭാഗം ചോദ്യങ്ങളും സിലബസിന് പുറത്തുനിന്ന്. 65 ശതമാനം ചോദ്യങ്ങളും സിലബസില്‍ ഇല്ലാത്തതായിരുന്നു. 35 മാര്‍ക്കില്‍ 22 മാര്‍ക്കിന്റെയും ചോദ്യങ്ങള്‍ പുറത്തു നിന്നാണ് വന്നത്.
എന്റിച്ചിങ് വിഷയത്തിലെ ചോദ്യങ്ങളാണ് എന്‍ഹാന്‍സിങ് പരീക്ഷക്ക് നല്‍കിയത്. ഇന്ന് നടന്ന ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് സപ്ലിമെന്ററി പരീക്ഷയിലും വീഴ്ചയുണ്ടായി. ഒരു ചോദ്യത്തോടൊപ്പം ഉത്തരവും നല്‍കി.
പഠന ബോര്‍ഡിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് പറഞ്ഞു.
---- facebook comment plugin here -----



