Kerala
റവന്യൂ ജില്ലാ കലോത്സവത്തിനിടെ ഏറ്റുമുട്ടല്‍; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
നന്ദിയോട് എസ് കെ വി എച്ച് എസ് എസിലെ വിദ്യാര്‍ഥികളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം | ആറ്റിങ്ങല്‍ റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ദേവദത്തന്‍ വിദ്യാര്‍ഥിക്ക് തലക്ക് ഗുരുതര പരുക്കേറ്റു. കസേര കൊണ്ട് അടിയേറ്റ ദേവദത്തനെ സ്‌കൂള്‍ അധികൃതര്‍ ചാത്തമ്പറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാര്‍ഥി അഭിറാമിന് മുഖത്ത് പരുക്കേറ്റിട്ടുണ്ട്.
യുവജനോത്സവ വേദികളില്‍ ഒന്നായ ആറ്റിങ്ങല്‍ സി എസ് ഐ സ്‌കൂളിലാണ് അക്രമമുണ്ടായത്. നന്ദിയോട് എസ് കെ വി എച്ച് എസ് എസിലെ വിദ്യാര്‍ഥികളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിചമുട്ട് മത്സര ഫലം വന്നതിനു പിന്നാലെയായിരുന്നു ആക്രമണം.
സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.


