Uae
യു എ ഇ ദേശീയ ദിനം: ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് അബൂദബി മലയാളി ഫ്രണ്ട്സ്
അബൂദബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിന് സമീപമുള്ള പാര്‍ക്കില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള എഴുപതോളം പേര്‍ പങ്കെടുത്തു.
അബൂദബി | സാമൂഹിക മാധ്യമ കൂട്ടായ്മ അബൂദബി മലയാളി ഫ്രണ്ട്സ് (എ എം എഫ്) യു എ ഇയുടെ നേതൃത്വത്തില്‍ യു എ ഇ ദേശീയ ദിനം ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷം സംഘടിപ്പിച്ചു. അബൂദബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിന് സമീപമുള്ള പാര്‍ക്കില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അംഗങ്ങളും കുടുംബാംഗങ്ങളുമായി എഴുപതോളം പേര്‍ പങ്കെടുത്തു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി. വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി. പുനസ്സംഘടിപ്പിച്ച എ എം എഫ് കമ്മിറ്റിയെ പരിചയപ്പെടുത്തുകയും ദേശീയ ദിന സമ്മാനമായി ഷാളുകള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. കോര്‍ഡിനേറ്റര്‍ സി വി ഷാഫി അധ്യക്ഷത വഹിച്ചു. നദീര്‍ തിരുവത്ര ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവര്‍ത്തകരായ അമീര്‍ കല്ലമ്പലം, സിയാദ് കൊടുങ്ങല്ലൂര്‍, ഷാജുമോന്‍ പുലാക്കല്‍, പി എം അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ ഈദ് അല്‍ ഇത്തിഹാദ് ആശംസകള്‍ നല്‍കി പ്രസംഗിച്ചു.
സംഘാടക സമിതി അംഗങ്ങളായ സുബൈദ, കൈരളി, ഫസീല, അങ്കിത, ആരിഫ, മേരിക്കുട്ടി, മത്തായി, ഷിജു കാസിം, അജല്‍ ജോയ്, റഖീബ്, ഷാഹിദ്, റിന്‍ഷാദ്, മിദ്ലാജ്, അര്‍ഷാദ്, സുമോദ് തുടങ്ങിയവര്‍ വിവിധ മത്സരങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും നേതൃത്വം നല്‍കി.


