Kerala
പത്തനംതിട്ട ഇഞ്ചപ്പാറയില്‍ 40കാരിക്ക് വെട്ടേറ്റു; ആണ്‍സുഹൃത്തിനായി തിരച്ചില്‍
ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. ആണ്‍ സുഹൃത്ത് ബിനുവാണ് റിനിയെ ആക്രമിച്ചതെന്നാണ് വിവരം.
പത്തനംതിട്ട | കൂടല്‍ ഇഞ്ചപ്പാറയില്‍ 40കാരിക്ക് വെട്ടേറ്റു. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. ആണ്‍ സുഹൃത്ത് ബിനുവാണ് റിനിയെ ആക്രമിച്ചതെന്നാണ് വിവരം.
വീടിനു സമീപത്തു വച്ചായിരുന്നു ആക്രമണം. റിനിയുടെ കഴുത്തിനാണ് വെട്ടേറ്റത്.
ഗുരുതരമായി പരുക്കേറ്റ റിനിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബിനുവിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
---- facebook comment plugin here -----


