Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്
തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ബിനോയ് പോള്‍, ടീന ബിനോയ്, ശരത് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും വിസ തട്ടിപ്പ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ബിനോയ് പോള്‍, ടീന ബിനോയ്, ശരത് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ പ്രകാരം പല സ്റ്റേഷനുകളിലായാണ് കേസ്.
അഭിഭാഷകരും നഴ്‌സുമാരും വീട്ടമ്മമാരും തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
---- facebook comment plugin here -----

