Connect with us

Kerala

സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സിയാറത്തും പതാക ഉയര്‍ത്തലും നാളെ

2.30ന് നടക്കുന്ന കീഴൂര്‍ സഈദ് മുസ്ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂരും കെ വി ഉസ്താദ്, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മേല്‍പ്പറമ്പ് മഖ്ബറ സിയാറത്തിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി നേതൃത്വം നല്‍കും.

Published

|

Last Updated

ദേളി  |   സഅദിയ്യയില്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ചുള്ള വിവിധ മഖ്ബറകളുടെ സിയാറത്ത് നാളെ (ഞായര്‍) ഉച്ചക്ക് നടക്കും. 2.30ന് നടക്കുന്ന കീഴൂര്‍ സഈദ് മുസ്ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂരും കെ വി ഉസ്താദ്, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മേല്‍പ്പറമ്പ് മഖ്ബറ സിയാറത്തിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി നേതൃത്വം നല്‍കും. 4.30ന് നൂറുല്‍ ഉലമ എം എ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്ത് നടക്കും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും.
തിങ്കളാഴ്ച (ഒക്ടോബര്‍ 20) രാവിലെ 9 മണിക്ക് ഉദ്ഘാടന സംഗമത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. കര്‍ണാടക ഹജ്ജ് മുന്‍സിപ്പല്‍ മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എം എല്‍ എ മാരായ അഡ്വ. സി എച്ച്് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കന്ന് , എ.കെ.എം അഷ്‌റഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ഡോ. യുടി ഇഫ്തികാര്‍ അലി, എന്‍ കെ എം ഷാഫി സഅദി ബെംഗളൂരു, അഡ്വ. ബി എം ജമാല്‍, എന്‍ എ അബൂബക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിക്കും.
10.30ന് ജില്ലാ മുഅല്ലിം സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തും.
3 മണിക്ക് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ബഹുസ്വരത; മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മതുല്ല സഖാഫി എളമരം വിഷയാവതണം നടത്തും. ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ബാലകൃഷ്ണന്‍ പെരിയ, അസീസ് കടപ്പുറം, അഡ്വ. കുമാരന്‍ നായര്‍, എ എസ് മുഹമ്മദ് കുഞ്ഞി, സിഎല്‍ ഹമീദ് ചെമനാട് പ്രസംഗിക്കും.
7 മണിക്ക് ജലാലിയ ദിക്റ് ഹല്‍ഖ ആരംഭിക്കും. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അഹ്‌സനി അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ്് മടക്കര, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം ഉല്‍ബോധനം നടത്തും.

ഒക്ടോബര്‍ 21 ചൊവ്വ രാവിലെ 6 മണിക്ക് നടക്കുന്ന മുഹിയുദ്ദീന്‍ റാത്തീബ്, താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്ലിസിന് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. സയ്യിദ് അബ്ദുറഹ്മാന്‍ മഷ്ഹൂദ് അല്‍ബുഖാരി പ്രാര്‍്തഥന നടത്തും. അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും.
09 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സംഗമം സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി പ്രസംഗിക്കും.
11 മണിക്ക് പ്രവാസി സംഗമം ബഹ്റൈന്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മുസ്തഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ആമുഖ പ്രഭാഷണവും അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി വിഷയാവതരണവും നടത്തും.
ഉച്ചക്ക് 01 മണിക്ക് നടക്കുന്ന അലുംനി മീറ്റില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങളുടെ അധ്യക്ഷതയില്‍ അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും. കെ എം അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍, ഹനീഫ് അനീസ്, അഹ്മദ് ഷിറിന്‍ വിഷയാവതരണം നടത്തും.
1 മണിക്ക് സ്ഥാനവസ്ത്ര വിതരണ സഗമം കെ കെ ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാപുരം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി സ്ഥാനവസ്ത്ര വിതരണം നര്‍വ്വഹിക്കും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും.
3 മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സംഗമം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷതയില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപള്ളി ആമുഖ പ്രസംഗം നടത്തും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ വിഷയാവതരണം നടത്തും.
4.30 ന് നടക്കുന്ന ഖത് മുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും.
വൈകുന്നേരം 5 മണിക്ക് സനദ് ദാന സമാപന പ്രാര്‍ത്ഥന സമ്മേളനം ആരംഭിക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ തങ്ങള്‍ സനദ് ദാനം നിര്‍വ്വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അനുസ്മരണപ്രഭാഷണവും എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ്ദാന പ്രഭാഷണവും നടത്തും.
പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, പി ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പരിയാരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഏനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എപി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ഡോ. ടി പി മുഹമ്മദ് ഹാരിസ്, ഡോ. യു ടി ഇഫ്തികാര്‍ ഫരീദ്, ഇനായത്ത് അലി മംഗളൂരു പ്രസംഗിക്കും. പരിപാടിയില്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക് സമ്മാനിക്കും.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും

 

---- facebook comment plugin here -----

Latest