Connect with us

Kerala

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം

പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകീട്ട് ആറു മണിയോടു കൂടിയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടത്.

കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചത് പോലുള്ള പാടുകളാണ് കുട്ടിയുടെ കഴുത്തില്‍ കണ്ടത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംശയം തോന്നിയതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Latest