Kerala
എ ഗ്രേഡ് നേട്ടവുമായി മര്‍കസ് യുനാനി മെഡി. കോളജ്
രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്

നോളജ് സിറ്റി | ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ 2025- 26 വാര്‍ഷിക റേറ്റിംഗില്‍ എ ഗ്രേഡോടെ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനം നേടി മര്‍കസ് യുനാനി മെഡി. കോളജ്. മെഡിക്കല്‍ അസ്സെസ്മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എം എ ആര്‍ ബി ഐ എസ് എം)ന്റെയും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എന്‍ സി ഐ എസ് എം) ന്റെയും സഹകരണത്തോടെയാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യു സി ഐ) റേറ്റിംഗ് നടത്തിയത്.
രാജ്യത്തെ ആയുര്‍വേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോ, നാച്ചുറോപതി മെഡിക്കല്‍ കോളജുകള്‍ക്കാണ് ക്യു സി ഐ റേറ്റിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്