National
പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു
. തീ കണ്ട ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

അമൃത്സര്‍ | പഞ്ചാബില്‍ സിര്‍ഹിന്ദിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു. അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനിലാണ് വന്‍ തീപിടുത്തമുണ്ടായത്. സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീപിടിത്തമുണ്ടായത്.
മൂന്ന് കോച്ചുകളിലേക്ക് തീ പടര്‍ന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം.
ട്രെയിനിന്റെ 19-ാം നമ്പര്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂര്‍ണമായും കത്തിനശിച്ചു
---- facebook comment plugin here -----