Connect with us

Kerala

പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിലെ മോഷണം; പ്രതി പിടിയില്‍

പൂജപ്പുര ജയിലെ മുന്‍ തടവുകാരനാണ് അബ്ദുള്‍ ഹാദി.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം പൂജപ്പുര ജയിലിലെ കഫ്ത്തീരിയയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ ഹാദിയാണ് പിടിയിലായത്. പൂജപ്പുര ജയിലെ മുന്‍ തടവുകാരനാണ് അബ്ദുള്‍ ഹാദി. രണ്ട് വര്‍ഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പൂജപ്പുര ജയിലിലെ കഫ്ത്തീരിയയില്‍ നിന്ന് നാല് ലക്ഷം രൂപ മോഷണം പോയത്. മോഷണം പോയതില്‍ ജയില്‍ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലവും പണം അവിടെയുണ്ടായിരുന്നു എന്നറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. അതിനാല്‍ തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.15 ജയില്‍ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് കഫ്ത്തീരിയയിലെ ജോലിക്കാര്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്.

കഫ്ത്തീരിയയുടെ ഒരു വശത്തെ ചില്ല് വാതില്‍ തകര്‍ത്ത് മോഷ്ടാവ് ഓഫീസ് മുറിയിലെ മേശയില്‍ നിന്ന് താക്കോല്‍ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. തുടര്‍ന്ന് മേശയിലുണ്ടായിരുന്ന പണവും അലമാരയിലുണ്ടായിരുന്ന പണവും കവര്‍ന്നു. നാല് ദിവസത്തെ കളക്ഷന്‍ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14, 15 തീയതികളിലെ വരുമാനം ശനിയാഴ്ച ട്രഷറിയില്‍ അടക്കാമായിരുന്നു. പക്ഷെ അന്ന് അടച്ചില്ല. ഞായറാഴ്ചയും നല്ല വരുമാനമുണ്ടായി. ആ പണവും ഉള്‍പ്പെടെയാണ്  മുറിയില്‍ സൂക്ഷിച്ചിരുന്നത്.

 

 

---- facebook comment plugin here -----

Latest