Connect with us

tanur boat tragedy

താനൂർ ബോട്ട് ദുരന്തം: യാത്രക്കാരുടെ എണ്ണത്തിൽ അവ്യക്തത, 37 പേരെന്ന് സംശയം

നാവിക സേന ഹെലികോപ്ടറിലെത്തി തിരച്ചിൽ നടത്തി.

Published

|

Last Updated

താനൂർ| ഒട്ടുംപുറം തൂവൽതീരത്ത് ദുരന്തത്തിന് ഇടയാക്കിയ വിനോദ സഞ്ചാര ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ അവ്യക്തത തുടരുന്നു. 37 പേരുണ്ടാകാമെന്നാണ് നിഗമനമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മരിച്ച 22 പേരും പത്ത് പേർ ആശുപത്രിയിലുള്ളതും അഞ്ച് പേർ നീന്തി രക്ഷപ്പെട്ടതും ഉൾപ്പെടെ 37 പേരുണ്ടെന്നത് സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. 40 ടിക്കറ്റുകൾ നൽകിയെന്നാണ് വിനോദസഞ്ചാര ജീവനക്കാർ പറയുന്നത്.

എന്നാൽ, കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ലാത്തതിനാൽ കൃത്യമായ കണക്ക് കിട്ടുക പ്രയാസകരമാണ്. അതേസമയം, നാവിക സേന ഹെലികോപ്ടറിലെത്തി തിരച്ചിൽ നടത്തി. കോപ്ടറിൽ നിന്ന് മുങ്ങൽ വിദഗ്ധൻ പൂരപ്പുഴയിലിറങ്ങി പരിശോധിച്ചു. പുഴക്കും തീരത്തിനും മുകളിലൂടെ കോപ്ടർ പല പ്രാവശ്യം വട്ടമിട്ടു പറന്നു. പ്രാഥമിക പരിശോധനക്ക് ശേഷം നാവിക സേന കോപ്ടർ മടങ്ങി. വൈകാതെ എത്തുമെന്നാണ് അധികൃതർ പറയുന്നത്.

 

---- facebook comment plugin here -----

Latest