Connect with us

From the print

വിദ്യാര്‍ഥിനി ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

അത്തോളി മൊടക്കല്ലൂര്‍ ആശാരിക്കല്‍ അല്‍ മുറാദ് ഹൗസില്‍ ആഇശ റഷ (21) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി മൊടക്കല്ലൂര്‍ ആശാരിക്കല്‍ അല്‍ മുറാദ് ഹൗസില്‍ ആഇശ റഷ (21) ആണ് മരിച്ചത്.

എരഞ്ഞിപ്പാലത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മംഗലാപുരം ശ്രീദേവി കോളജിലെ ഫിസിയോതെറാപ്പി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആഇശ റഷ കോളജിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. ജിമ്മില്‍ ട്രെയിനറായ ബശീറുദ്ദീന്റെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് യുവതി എത്തിയിട്ടുണ്ടെന്നാണ് വിവരം.

ആഇശയെ ആശുപത്രിയില്‍ എത്തിച്ചത് ബശീറായിരുന്നു. ഭാര്യയെന്നും പിന്നീട് കാമുകിയെന്നുമാണ് ഇയാള്‍ ആശുപത്രിയില്‍ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആശാരിക്കല്‍ തോരായി അബ്ദുര്‍റശീദിന്റെയും ഫസീലയുടെയും മകളാണ്. സഹോദരി: ഫെല്ല. മയ്യിത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).

 

 

Latest