Connect with us

International

കെനിയയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 12 മരണം

മരിച്ചവരിലേറെയും വിനോദ സഞ്ചാരികള്‍

Published

|

Last Updated

നെയ്റോബി |  കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധി മരണം ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.അപകടത്തില്‍12പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്‍നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പുറപ്പെട്ട 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.അപകടത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി. .അതേസമയം, വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം അറിവായിട്ടില്ല. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Latest