Kerala
അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കി; അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടത്തിന് പരുക്കേറ്റു
മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നവത്രെ

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ അധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്രധാന അധ്യാപകന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടത്തിന് പരുക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ മാസം 11നായിരുന്നു സംഭവം.
അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്നാണ് ആരോപണം. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നവത്രെ.രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന ആനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പോയത്. തുടര്‍ന്നാണ് കര്‍ണപുടത്തിന് പരുക്കേറ്റതായി കണ്ടെത്തിയത്. അതേസമയം, കുട്ടിയ്ക്ക് മര്‍ദനമേറ്റ സംഭവം ഒതുക്കി തീര്‍ത്താനും അധ്യാപകര്‍ ശ്രമിച്ചതായി കുടുംബം ആരോപിച്ചു.