Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും; അന്വേഷണം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും

ദ്വാരപാലക ശില്‍പ്പ പാളികളുടെ പരിശോധന ഇന്ന്. ജസ്റ്റിസ് കെ ടി ശങ്കരനാണ് പരിശോധന നടത്തുക.

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ദ്വാരപാലക ശില്‍പ്പ പാളികളുടെ പരിശോധന ഇന്ന് നടത്തും. ജസ്റ്റിസ് കെ ടി ശങ്കരനാണ് പരിശോധന നടത്തുക.

കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ വിശദമായി ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് സൂചന. പോറ്റിയുടെ പ്രതിനിധി കല്‍പേഷിനെ കണ്ടെത്തും.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് എസ് ഐ ടി അന്വേഷണം. ഏകോപനത്തിന് രണ്ട് എസ് പിമാരുണ്ട്. പത്തനംതിട്ടയില്‍ ക്യാമ്പ് ഓഫീസ് തുറക്കും. സന്നിധാനത്തെ സ്‌ട്രോങ് റൂം പരിശോധന തുടരും.

 

Latest